മങ്കട: 2021-23 വാർഷിക പദ്ധതിയിൽ 75 ലക്ഷം രൂപ ചെലവഴിച്ച് മങ്കട ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഐസിഡിഎസ് ഹാളിന്റെ ഉദ്ഘാടനം ഡോ. എം.പി അബ്ദുസമദ് സമദാനി എംപി നിർവഹിച്ചു. 28 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നു വിരമിക്കുന്ന സിഡിപിഒ ഇന്ദിരക്കുള്ള മെമന്റോ അദ്ദേഹം കൈമാറി. ഹാളിന് സി.എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന നാമകരണം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾകരീം അധ്യക്ഷത വഹിച്ചു.
വൈസ്പ്രസിഡന്റ് കെ.വി. ജുവൈരിയ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.കെ.ഹുസൈൻ അഡ്വ. കെ. അസ്ഗർ അലി, ചക്കച്ചൻ ഉമ്മുകുൽസു, നസീറമോൾ പാലപ്ര, എൻ.കെ. രശ്മി ശശികുമാർ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുന്പള്ളി, അംഗങ്ങളായ സി.ടി. ഷറഫുദീൻ, ഷബീബ തോരപ്പ, കെ.പി അസ്മാബി, ബിന്ദുകണ്ണൻ, പി. ഷറഫുദീൻ, എം. റഹ്മത്തുന്നീസ, ഒ. മുഹമ്മദ്കുട്ടി, എൻ.കെ ജമീല, സെക്രട്ടറി കെ.എം സുജാത, കുന്നത്ത്മുഹമ്മദ്, സമദ് മങ്കട, സിഡിപിഒ ഇന്ദിര, എക്സ്റ്റൻഷൻ ഓഫീസർ ബൈജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.