ഇലക്ട്രോണിക് വേബിൽ ഏർപ്പെടുത്താനുള്ള തീരുമാനം നിർത്തിവയ്ക്കണം: എകെജിഎസ്എംഎ
1297377
Friday, May 26, 2023 12:32 AM IST
പെരിന്തൽമണ്ണ: രണ്ട് ലക്ഷം രൂപ മുതൽ മൂല്യമുള്ള സ്വർണം കൊണ്ട് പോകുന്നതിന് ഇലക്ട്രോണിക് വേ ബില്ലിൽ ഏർപ്പെടുത്താനുള്ള സംസ്ഥാന ധനവകുപ്പ് തീരുമാനം നിർത്തിവെക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) പെരിന്തൽമണ്ണ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
യോഗത്തിൽ പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് അനുമോദനവും മെന്പർഷിപ്പ് വിതരണവും നടത്തി. പെരിന്തൽമണ്ണ വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ എകെജിഎസ്എംഎ ജില്ലാ ഭാരവാഹികളേയും കെവിവിഎസ് യൂണിറ്റ് ഭാരവാഹികളേയും അനുമോദിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കീഴിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു. പി.പി. സെയ്തലവി, ജില്ല പ്രസിഡന്റ് അസീസ് ഏർബാദ്, പി.ടി.എസ്. മൂസ്സു, ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.ടി അക്ബർ, അബ്ദുൽസലാം, സി.പി. മുഹമ്മദ് ഇഖ്ബാൽ, കെ. അബ്ദുൽ ലത്തീഫ്, ഹനീഫ വള്ളൂരാൻ, സക്കീർ പുലാമന്തോൾ സംബന്ധിച്ചു.
മെന്പർഷിപ്പ് കാർഡ് വിതരണ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നിർവഹിച്ചു.