908 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
1281921
Tuesday, March 28, 2023 11:42 PM IST
നിലന്പൂർ: പ്ലാക്കൽചോലയിൽ വീണ്ടും എക്സൈസിന്റെ വൻ വാഷ് വേട്ട. 908 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ സ്ട്രൈക്കിംഗ് ഫോഴ്സിന്റെ ഭാഗമായി നിലന്പൂർ എക്സൈസ് സർക്കിൾ വിഭാഗം നടത്തിയ റെയ്ഡിൽ ചാലിയാർ പഞ്ചായത്തിലെ പ്ലാക്കൽച്ചോല കാട്ടരുവിയുടെ സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ 908 ലിറ്റർ വാഷ് കണ്ടെത്തിയത്.
കുഴിയെടുത്ത് പ്ലാസ്റ്റിക് ഷീറ്റിൽ അടക്കം ചെയ്ത രീതിയിൽ 600 ലിറ്റർ വാഷും 200 ലിറ്ററിന്റെ ഇരുന്പ് ബാരലിൽ 150 ലിറ്റർ വാഷും 35 ലിറ്ററിന്റെ നാലു പ്ലാസ്റ്റിക് കന്നാസുകളിലായി 140 ലിറ്റർ വാഷും 18 ലിറ്റർ കൊള്ളുന്ന ഒരു പ്ലാസിക് കുടവും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്.