ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു
1281317
Sunday, March 26, 2023 10:48 PM IST
പൊന്നാനി: ബുധനാഴ്ച ഖത്തറിലെ ദോഹ മൻസൂറയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ച പൊന്നാനി പോലീസ് സ്റ്റേഷനു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുതുവീട്ടിൽ അഹമ്മദിന്റെ മകൻ അബുവിന്റെ (43) മൃതദേഹം കണ്ടെടുത്തു. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബു ജോലി കഴിഞ്ഞു മുറിയിൽ വിശ്രമിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നു വീണത്. നാല് ദിവസത്തിനു ശേഷമാണ് അബുവിന്റെ മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയിലി (44)ന്റെയും നിലന്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെയും (46) മൃതദേഹം കണ്ടെടുത്തിരുന്നു. ഇതുവരെ നാലു മലയാളികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആമിനയാണ് അബുവിന്റെ മാതാവ്. ഭാര്യ: രഹന. മക്കൾ:റിദാൻ, റിഹാൻ. സഹോദരങ്ങൾ: സാദിഖ്, നാസർ, സമീർ, ജംഷീർ.