യുവകർഷകരെ ആദരിച്ചു
1280711
Saturday, March 25, 2023 12:35 AM IST
മലപ്പുറം: നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാർഷിക രംഗത്ത് മികവ് പുലർത്തുന്ന കുടുംബത്തിലെ യുവ കർഷകരെ ചെന്പൻ കുടുംബ സമിതി ആദരിച്ചു.കൊളപ്പുറം സർവീസ് റോഡിൽ വിശാലമായ പാടത്ത് യൂറോപ്യൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തണ്ണിമത്തൻ, ചെണ്ടുമല്ലി, സൂര്യകാന്തി, വിവിധ പച്ചക്കറികൾ എന്നിവ കൃഷി ചെയ്ത യുവ കർഷകരായ ചെന്പൻ ഷബീറലി, ചെന്പൻ ജാഫർ എന്നിവരെയാണ് ആദരിച്ചത്.
സമിതി ചെയർമാൻ ചെന്പൻ മൊയ്തീൻകുട്ടി ഹാജി ഇരുവർക്കും ഉപഹാരം നൽകി.ചടങ്ങിൽ ജനറൽ കണ്‍വീനർ ഹൈദരലി,സജീർ താനൂർ,അസീസ് പാകടപുറായ, ഉസ്മാൻ, അഹമ്മദ്, നിഷാദ് മോങ്ങം, അബ്ബാസ് പരപ്പനങ്ങാടി, ഹസൻ അബ്ദു തുടങ്ങിയവർ പങ്കെടുത്തു. കൃഷി രീതികളെക്കുറിച്ച് ഷബീറലി വിവരിച്ചു.
ക്ഷേത്രസംരക്ഷണ
സമിതി സമ്മേളനം
നാളെ
മഞ്ചേരി: കേരളാ ക്ഷേത്രസംരക്ഷണ സമിതി ഏറനാട് താലൂക്ക് സമ്മേളനം പി പി മോഹൻകുമാർ നഗറിൽ (ഏട്ടിയോട്ട് അഭയവരഹസ്ത ഹാളിൽ ) 26ന് നടക്കും.
ശാഖാ പ്രതിനിധികൾ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനം, സഘടനാ സമ്മേളനം, ക്ഷേത്രസമന്വയ സമ്മേളനം എന്നിവ നടക്കും.