ഡെന്റൽ മെഡിക്കൽ ക്യാന്പ് നടത്തി
1280709
Saturday, March 25, 2023 12:35 AM IST
പെരിന്തൽമണ്ണ: ലോക വദനാരോഗ്യദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ദന്ത വിഭാഗം മേധാവി ഡോ.ബിജി കുര്യന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സായ് സ്നേഹ തീരം ട്രൈബൽ ഹോസ്റ്റലിൽ ഡെന്റൽ മെഡിക്കൽ ക്യാന്പ് നടത്തി. പെരിന്തൽമണ്ണ ജില്ലാശുപത്രി ദന്ത വിഭാഗം മേധാവി ഡോ.ബിജി കുര്യൻ ഉദ്ഘാടനം ചെയതു. സായ് സ്നേഹതീരം സെക്രട്ടറി കെ.ടി. വിജയകുമാർ അധ്യക്ഷത വഹിച്ചു.
ഡോ.ഫാഹിത ദന്ത ആരോഗ്യത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസെടുത്തു. ഐഡിഎ ഏറനാട് പ്രതിനിധികളായ ഡോ. അജ്മൽ, ഡോ.നീം, ഡോ.സമീഹ എന്നിവർ പ്രസംഗിച്ചു. പെരിന്തൽമണ്ണ ജില്ലാശുപത്രി തയാറാക്കിയ ദന്താരോഗ്യ ബോധവത്ക്കരണ ലഘുലേഖ, സ്റ്റിക്കർ എന്നിവ ഡോ.ബിജി കുര്യൻ പ്രകാശനം ചെയ്തു. ഐഡിഎ ഡെന്റൽ കിറ്റ് ഡോ.അജ്മൽ നൽകി. ക്യാന്പിൽ പങ്കെടുത്തവർക്ക് ആവശ്യമെങ്കിൽ പെരിന്തൽമണ്ണ ജില്ലാശുപത്രിയിൽ തുടർ ചികിത്സ നൽകും. സായ് സ്നേഹതീരം പ്രസിഡന്റ് കെ.ആർ.രവി സ്വാഗതവും ജില്ലാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽകുമാർ നന്ദിയും പറഞ്ഞു.