ക്ഷയരോഗ മരുന്നുകളെകുറിച്ചുള്ള അവബോധം അനിവാര്യം: സെമിനാർ
1280382
Thursday, March 23, 2023 11:51 PM IST
പെരിന്തൽമണ്ണ: രാജ്യത്ത് സൗജന്യമായി ലഭിക്കുന്ന ക്ഷയരോഗ മരുന്നുകളുടെ കൃത്യമായ ഉപയോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്ക് നൽകണമെന്ന് മൗലാന കോളേജ് ഓഫ് ഫാർമസി ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ആവശ്യപ്പെട്ടു. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്, അങ്ങാടിപ്പുറം കുടുംബാരോഗ്യ കേന്ദ്രം, ടി ബി യൂണിറ്റ് വളാഞ്ചേരി എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാറിന്റെ ഉദ്ഘാടനം മൗലാന ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി.മുഹമ്മദ് ഹനീഫ നിർവഹിച്ചു. ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.പി.പി.നസീഫ് അധ്യക്ഷത വഹിച്ചു. ക്ഷയ രോഗം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ വളാഞ്ചേരി ടീ.ബി.യൂണിറ്റിലെ ഡോ. നീമ വേണുഗോപാൽ ക്ലാസെടുത്തു. സെമിനാറിന് ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ.സി.മുഹാസ് നേതൃത്വം നൽകി. അങ്ങാടിപ്പുറം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. സുബ്രഹ്മണ്യൻ, വളാഞ്ചേരി ടിബി യൂണിറ്റ് സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ പി.കെ.വിജയൻ, അധ്യാപകരായ ഡോ.ടി.എസ്.കൃഷ്ണേന്ദു, കെ.എസ്.നവമി എന്നിവർ സംസാരിച്ചു.
സെമിനാറിൽ ആശ പ്രവർത്തകൾ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി ടീച്ചേഴ്സ്, ഫാംഡി വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.