"തക്കാരം-2023 ഭക്ഷ്യമേള’ ശ്രദ്ധേയമായി
1264962
Saturday, February 4, 2023 11:44 PM IST
മഞ്ചേരി: നാവിൽ രുചിയുറുന്ന വിഭവങ്ങളൊരുക്കി മാനേവദേൻ യുപി സ്കൂൾ സംഘടിപ്പിച്ച തക്കാരം-2023 ഭക്ഷ്യമേളയിൽ വിദ്യാർഥികളും രക്ഷിതാക്കളുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു.
വീട്ടിൽ നിന്നു വിദ്യാർഥികൾ തയാറാക്കി കൊണ്ടുവന്ന പലഹാരങ്ങളും, വ്യത്യസ്ത തരം ഭക്ഷണങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. ചിക്കൻ ബിരിയാണി, ഫ്രൈഡ് റൈസ്, ലഗോണ്‍, ബിരിയാണി, പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങളും മേളയിൽ ഒരുക്കിയിരുന്നു. ഉച്ചക്ക് രണ്ടു മുതൽ രാത്രി പത്തു വരെ മേള നീണ്ടു. വിവിധ കൗണ്ടറുകളിലായി വിദ്യാർഥികളും അധ്യാപകരും വിൽപന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജയപ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഫുഡ് വ്ളോഗർ ഫുഡ് എക്സ്പോർ അനി മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക ജ്യോതി കെ. ജയരാജ്, പിടിഎ പ്രസിഡന്റ് ബി.കെ. നൗഷാദ്, മഞ്ചേരി എഇഒ എസ്. സുനിത, അബ്ദുറഹിമാൻ, ഇ.വി ബാബുരാജ്, പി. ഷാജി, സി.വി. ലിജിമോൾ, അക്കിൽ ചീമാടൻ എന്നിവർ പ്രസംഗിച്ചു. പി.സി. ഷെരീഫ്, യു.പി. നൗഷാദലി, എം. ആഷിക്, സാരംഗ്, ഷാരൂഖ് അസ്ലം, എം. ദീപ, കെ.നിഹില, പി.എം. പ്രിയ, അമൽ, എം.കെ. ജംഷീന, പി. ചിത്ര എന്നിവർ നേതൃത്വം നൽകി.