ജനകീയ പ്രതിരോധ ജാഥയ്ക്ക് മാർച്ച് ഒന്നിനു നിലന്പൂരിൽ സ്വീകരണം
1264395
Friday, February 3, 2023 12:13 AM IST
നിലന്പൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് മാർച്ച് ഒന്നിന് നിലന്പൂരിൽ സ്വീകരണം നൽകും. ഇതുമായി ബന്ധപ്പെട്ട് നിലന്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നിലപാടുകൾക്കും വർഗീയതക്കുമെതിരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജാഥ നയിക്കുന്നത്.
ഫെബ്രുവരി 20ന് കാസർക്കോട് നിന്നാരംഭിച്ച് മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് ജാഥ. മാർച്ച് ഒന്നിന് രാവിലെ 10ന് നിലന്പൂരിൽ എത്തുന്ന ജാഥക്ക് സ്വീകരണം നൽകും. സ്വാഗത സംഘം രൂപവത്കരികരണ യോഗം സിപിഎം സംസ്ഥാന സമിതി അംഗം പി.കെ.സൈനബ ഉദ്ഘാടനം ചെയ്തു.
സിപിഎം നിലന്പൂർ ഏരിയാ കമ്മറ്റി സെക്രട്ടറി ഇ.പദ്മാക്ഷൻ അധ്യക്ഷത വഹിച്ചു. ജാഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഎം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രൻ വിശദീകരിച്ചു. നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ.ആന്റണി, സിപിഎം ഏരിയാ സെന്റർ അംഗം കക്കാടൻ റഹീം എന്നിവർ സംസാരിച്ചു.