കീഴാറ്റൂരിൽ സായാഹ്ന ഒപി തുടങ്ങി
1263787
Wednesday, February 1, 2023 12:02 AM IST
കീഴാറ്റൂർ: ആരോഗ്യരംഗത്ത് പുതിയ കാൽവെപ്പുമായി കീഴാറ്റൂർ (പൂന്താനം) പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ സായാഹ്ന ഒപി ആരംഭിച്ചു. ഗ്രാമപ്പഞ്ചായത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും ഏക ആശ്രയമായ കേന്ദ്രത്തിൽ ദിനേന നൂറുകണക്കിന് രോഗികളാണ് ചികിത്സക്കെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഒപി പ്രവർത്തനം തുടങ്ങിയത്. അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക, സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർ, നാട്ടുകാർ, പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, ആശ വർക്കർമാർ തുടങ്ങി നൂറുകണക്കിനാളുകൾ ചടങ്ങിൽ സംബന്ധിച്ചു. കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി, വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ മാ·ാരായ ബിന്ദു വടക്കേ കോട്ട, എൻ.കെ. ബഷീർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് പട്ടിക്കാട്, വാർഡ് അംഗം പി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.