ടാപ്പിംഗ് തൊഴിലാളികളുടെ റാലി ശക്തി പ്രകടനമായി
1263157
Sunday, January 29, 2023 11:24 PM IST
കാളികാവ് : കേരള റബർ ടാപ്പേഴ്സ് യൂണിയൻ (കെആർടിയു) ചോക്കാട് പഞ്ചായത്ത് കണ്വൻഷൻ സംഘടിപ്പിച്ചു. കെആർടിയു സംസ്ഥാന പ്രസിഡന്റ് ടി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടാപ്പിംഗ് തൊഴിലാളികളുടെ റാലിയും കണ്‍വൻഷനും ശക്തി പ്രകടനമായി. ടാപ്പിംഗ് തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പുതിയ സംഘടന അംഗങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതോടൊപ്പം ടാപ്പിംഗ് തൊഴിലാളികൾക്ക് ജോലി വാങ്ങി കൊടുക്കുകയും ചെയ്യുന്നു.
ടാപ്പിംഗ് തൊഴിലാളികൾക്കു സർക്കാരിൽ നിന്നും മറ്റും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സംഘടന മുൻകൈയെടുക്കും. കക്ഷി രാഷട്രീയത്തിനതീതമായി പ്രവർത്തിക്കുന്നതിനാൽ ചെറുകിട തോട്ടം തൊഴിലാളികൾക്കു കെആർടിയു ആശ്വാസമാകുന്നു. പ്രസിഡന്റ് സി.എച്ച് കബീർ മാളിയേക്കൽ, സെക്രട്ടറി പി. ഹമീദ് ഉദരംപൊയിൽ, ട്രഷറർ വി. ജമാൽ കോട്ടപ്പുഴ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടിയിൽ സി.എച്ച് കബീർ അധ്യക്ഷത വഹിച്ചു. പി. ഹമീദ്, കെ.പി അബ്ദുൾ ജലീൽ, കെ. ഏലിയാസ്, കെ. സുകുമാരൻ, വി.കെ സൈനുദീൻ, വിജയൻ, വി. ജമാൽ, എൻ. സുരേഷ് ബാബു, എം. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.