ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു യൂത്ത് കോണ്ഗ്രസ്
1262019
Wednesday, January 25, 2023 12:34 AM IST
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസിയുടെ ഇന്ത്യാ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി മലപ്പുറത്ത് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. പ്രദർശനം മണ്ഡലം തലങ്ങളിൽ നടത്തുമെന്നു ജില്ലാ പ്രസിഡന്റ് അറിയിച്ചു.
യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, സംസ്ഥാന യൂത്ത് കോണ്ഗ്രസ് ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.കെ ഷാനിദ്, അജിത് പുളിക്കൽ, ജില്ലാ സെക്രട്ടറിമാരായ റാഷിദ് പൂക്കോട്ടൂർ, ജിജി മോഹൻ, ഷാജഹാൻ വടക്കാങ്ങര, നൗഫൽ മദാരി, നൗഫൽ പാറക്കുളം, ജൈസൽ എടപ്പറ്റ, ഹാഷിദ് ആനക്കയം, ജലീൽ ഏലംകുളം, മഹേഷ് കൂട്ടിലങ്ങാടി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ.പി ശറഫുദീൻ, യാക്കൂബ് കുന്നംപള്ളി, ഇസ്ലാഹ് പള്ളിപ്പുറം, പി. ദിനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
നിലന്പൂർ: നിലന്പൂർ മുനിസിപ്പൽ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി പ്രദർശനം സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സജ്ജമാക്കിയ സ്ക്രീനിലായിരുന്നു പ്രദർശനം.
കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഷെറി ജോർജ് ഉദ്ഘാടനം ചെയ്തു. മൂർക്കൻ മാനു അധ്യക്ഷത വഹിച്ചു.