റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1247041
Friday, December 9, 2022 12:11 AM IST
പെരിന്തൽമണ്ണ: അപകടരഹിത മലപ്പുറം എന്ന ലക്ഷ്യം വെച്ചും കോളജ് വിദ്യാർത്ഥികളിൽ റോഡ് സുരക്ഷാ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പുത്തനങ്ങാടി സെന്റ് മേരീസ് കോളജിലും, പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ഐഎസ്എസ് സീനിയർ സെക്കണ്ടറി സ്കൂളിലുമാണ് ക്ലാസ് സംഘടിപ്പിച്ചത്. പെരിന്തൽമണ്ണ ട്രാഫിക് എസ്ഐ കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കെ.വി. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ റോഡ് സുരക്ഷ ബോധവൽകരണ ക്ലാസും ലഹരി വിരുദ്ധ ക്ലാസും എടുത്തു. പ്രിൻസിപ്പൽ കെ.പി.സയ്യിദ് ശിഹാബ്, കെ.പി.അബ്ദുറഹ്മാൻ, പി.സിനുമോൾ, വാണിയംകാവിൽ ശിവപ്രശാന്ത് എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ ക്ലാസുകളെടുത്ത് ശ്രദ്ധേയനായ തിരൂരങ്ങാടി എഎംവിഐ കൂടമംഗലത്ത് സന്തോഷ് കുമാറിനെ പൊന്ന്യാകുർശ്ശി ഐഎസ്എസ് സീനിയർ സെക്കണ്ടറി സ്കൂൾ ഉപഹാരം നൽകി ആദരിച്ചു.