ഹ്രസ്വചലച്ചിത്ര ശില്പശാല സംഘടിപ്പിച്ചു
1247030
Friday, December 9, 2022 12:11 AM IST
കുളത്തൂർ: ഹ്രസ്വചലച്ചിത്ര നിർമാണത്തിന്റെ ഭാഗമായി പാങ്ങ് ഗവ.ഹൈസ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ ചലച്ചിത്രപഠന വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.പി. ശ്രീദേവി ശില്പശാലക്ക് നേതൃത്വം നൽകി. സ്ക്രിപ്റ്റ് രചന, ഛായാഗ്രഹണം, അഭിനയം, എഡിറ്റിംഗ് എന്നീ മേഖലകളിലെല്ലാം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ശില്പശാലക്കു മുന്നോടിയായി ഒരാഴ്ച നീണ്ടു നിന്ന ഹ്രസ്വചലച്ചിത്രമേളയും സ്കൂളിൽ നടന്നിരുന്നു.
പ്രധാനാധ്യാപകൻ എം.മുഹമ്മദ് ബഷീർ ശില്പശാല ഉദ്ഘാടനം ചെയ്തു. രാജേഷ് കക്കാട്ട്, സി. അനൂപ്, വി.ഫാത്തിമ ഷിഫ്ന എന്നിവർ സംസാരിച്ചു.മലയാളം ക്ലബ്ബും വിദ്യാരംഗം കലാ സാഹിത്യവേദിയും സംയുക്തമായാണ് ശില്പശാലയും ചലച്ചിത്രമേളയും സംഘടിപ്പിച്ചത്.