യൂത്ത് കോണ്ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
1246412
Tuesday, December 6, 2022 11:42 PM IST
മലപ്പുറം :പിൻവാതിൽ നിയമനത്തിനെതിരേ യൂത്ത് കോണ്ഗ്രസ് തിരുവനന്തപുരത്ത് നടത്തിയ നിയമസഭാ മാർച്ചിനിടെ പോലീസിന്റെ ഗ്രനേഡ് ആക്രമണത്തിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകനു ഗുരുതര പരിക്കേറ്റതിൽ പ്രതിഷേധിച്ച് ജില്ലാ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി മലപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡിസിസി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി.കെ നൗഫൽ ബാബു, ഇ.പി രാജീവ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ.പി ശറഫുദീൻ, ആസാദ് തന്പാനങ്ങാടി, ഇ.കെ അൻഷിദ്, റാഷിദ് പൂക്കോട്ടൂർ, ഷാജി കട്ടുപ്പാറ, ഷാജഹാൻ മക്കരപ്പറന്പ്, റാഷിദ് മേൽമുറി, വിജീഷ് പാലത്തിങ്ങൽ, സുധീഷ് പരപ്പനങ്ങാടി, പി. ദിനിൽ, റാഫി മൊറയൂർ, അലി അക്ബർ, അർഷാദ് ചേളാരി, അഷ്റഫ് പെരിന്പലം, ലുക്മാൻ മലപ്പുറം, ഷാജി മൂച്ചിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.