മരം മുറിക്കുന്നതു വന്യമൃഗശല്യം തടയുന്നതിന്റെ ഭാഗമെന്നു ഡിഎഫ്ഒ
1243538
Sunday, November 27, 2022 3:43 AM IST
നിലന്പൂർ: അരുവാക്കോട് വനം ഡിപ്പോക്ക് സമീപം മരം മുറിക്കുന്നതു വന്യ മൃഗശല്യം തടയാനുള്ള പദ്ധതികൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണെന്നു നിലന്പൂർ നോർത്ത് ഡിഎഫ്ഒ അശ്വിൻകുമാർ പറഞ്ഞു.
കെഎൻജി റോഡരികിലെ മരങ്ങൾ മുറിക്കില്ലെന്നും വനംവകുപ്പിന്റെ ആവശ്യത്തിനായി മരം മുറിക്കുന്നതിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതില്ലെന്നും ഡിഎഫ്ഒ വ്യക്തമാക്കി. അതേ സമയം മരം മുറിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ വകുപ്പ് മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നോർത്ത് ഡിഎഫ്ഒ അശ്വിൻകുമാർ പറഞ്ഞു.