ലഹരി വിരുദ്ധ പ്രചാരണത്തിനു തുടക്കമായി
1226805
Sunday, October 2, 2022 12:21 AM IST
പെരിന്തൽമണ്ണ: മൂർക്കനാട് ഗ്രാമപഞ്ചായത്ത്-കുടുംബശ്രീ സംയുക്തഭിമുഖ്യത്തിൽ നടത്തിയ ബാലസഭ കുട്ടികൾക്കുള്ള ലഹരി വിരുദ്ധ കാന്പയിന്റെ ഭാഗമായി കൂട്ടയോട്ടം നടത്തി. മൂർക്കനാട് റോഡ് ജംഗ്ഷൻ മുതൽ പഞ്ചായത്ത് വരെ നടത്തിയ കൂട്ടയോട്ടത്തിനു പഞ്ചായത്ത് പ്രസിഡന്റ് രശ്മി ഫ്ളാഗ്ഓഫ് ചെയ്തു. ലഹരി വിരുദ്ധ ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിനു ആശയമരവും സിഗനേച്ചർ ബോർഡും തയാറാക്കി.
ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി ദൃശ്യാവിഷ്കരത്തിന് ബാലസഭ കുട്ടികൾ നേതൃത്വം നൽകി. തുടർന്നു പഞ്ചായത്ത് വൈസ്പ്രസിഡന്റ് മുനീറിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ പ്രസിഡന്റ് രശ്മി ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സ്റ്റേഷൻ എസ്ഐ അബ്ദുൾ നാസർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ബ്ലോക്ക് മെംബർ ശറഫുദീൻ പൂളക്കൽ, മെംബർമാരായ കുഞ്ഞിമുഹമ്മദ്, സക്കീർ കളത്തിങ്ങൽ, സീമ, ശ്രീകല, സിഡിഎസ് പ്രസിഡന്റ് പ്രമദ, വൈസ് പ്രസിഡന്റ്് ബിന്ദു ചക്രത്തിൽ, ഉപജീവന ഉപസമിതി കണ്‍വീനർ പുഷ്പലത, സിഡിഎസ് മെംബർമാർ തുടങ്ങിയവർ സംബന്ധിച്ചു.