പോലീസിനെ ആക്രമിച്ച യുവാവ് റിമാൻഡിൽ
1226779
Sunday, October 2, 2022 12:14 AM IST
മീനങ്ങാടി: വാഹന പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിച്ച യുവാവ് റിമാൻഡിൽ. കൃഷ്ണഗിരി കാരായൻകുന്ന് രാഹുലാണ്(26) റിമാൻഡിലായത്. കഴിഞ്ഞ ദിവസം മീനങ്ങാടി ടൗണിലാണ് കേസിനു ആസ്പദമായ സംഭവം. സ്കൂട്ടർ തടഞ്ഞുനിർത്തി വിലാസവും മറ്റും ചോദിക്കുന്നതിനിടെ അസഭ്യം പറയുകയും കൈയും ഹെൽമറ്റും ഉപയോഗിച്ചു ആക്രമിക്കുകയും ചെയ്തുവെന്നാണ് രാഹുലിനു എതിരായ കേസ്.