അവഗണന അവസാനിപ്പിക്കണമെന്ന്
1224028
Saturday, September 24, 2022 12:02 AM IST
മലപ്പുറം: ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നു മഞ്ചേരി ജിസിഐ പൂർവവിദ്യാർഥി സംഗമം ആവശ്യപ്പെട്ടു. പല ഉയർന്ന ജോലികൾക്കും ആവശ്യമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് തുടങ്ങി 12 വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇവിടെ നിന്നു പഠിച്ചിറങ്ങുന്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഒരു ജോലിക്കും അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നില്ല. ഇതു വിദ്യാർഥികൾക്കു വളരെ പ്രയാസമുണ്ടാക്കുന്നതായി യോഗം വിലയിരുത്തി.
മലപ്പുറം ബാങ്ക് എപ്ലോയീസ് സൊസൈറ്റി ഹാളിൽ ചേർന്ന സംഗമം പൂർവവിദ്യാർഥിയും എൻസിപി ജില്ലാ പ്രസിഡന്റുമായ കെ.പി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. കെ.എം. സലീം അധ്യക്ഷത വഹിച്ചു. കണ്‍വീനർ എൻ. മുഹമ്മദ്,. വിനു രാഘവൻ, സാവിത്രി രാമനാട്ടുകര, മദന ഗോപാലൻ, കെ. ബാബുസുരേന്ദ്രൻ, എ. ശങ്കരൻ എന്നിവർ പ്രസംഗിച്ചു.