ചരിത്രോത്സവം സംഘടിപ്പിച്ചു
1223718
Thursday, September 22, 2022 11:13 PM IST
ആലിപ്പറന്പ്: പ്രതിഭാ വായനശാല, യുവകേരള വായനശാല, പൊതുജന വായനശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പള്ളിക്കുന്നിൽ ചരിത്രോത്സവം സംഘടിപ്പിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം കെ.പി രമണൻ ഉദ്ഘാടനം ചെയ്തു. പ്രതിഭാ വായനശാല പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി വേണു പാലൂർ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. നേതൃസമിതി കണ്‍വീനർ കെ. വേലുക്കുട്ടി, കെ. രാധാമോഹൻ, എം. രാംദാസ്, കെ. മധുസൂദനൻ, കെ. ഷംസുദീൻ, കെ. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.