വി​ഴി​ഞ്ഞം: അ​ദാ​നി വി​ഴി​ഞ്ഞം തു​റ​മു​ഖ ക​മ്പ​നി​യു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൈ​പു​ണ്യ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ അ​ദാ​നി സ്കി​ൽ ഡെ​വ​ല​പ്പ്മെന്‍റ് സെ​ന്‍ററി​ൽ ലോ​ക യു​വ​ജ​ന നൈ​പു​ണ്യ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

തു​റ​മു​ഖം ക​മ്പ​നി​യി​ലെ കോ​ർ​പ്പ​റേ​റ്റ് ഹെ​ഡ് ഡോ. ​അ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ, ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഹെ​ഡ് ദീ​പേ​ഷ്, അ​ദാ​നി ഫൗണ്ടേ​ഷ​ൻ വി​ഴി​ഞ്ഞം ഹെ​ഡ്ഡായ സെ​ബാ​സ്റ്റ്യ​ൻ ബ്രി​ട്ടോ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ വി​ഴി​ഞ്ഞം ടീം ​അം​ഗ​ങ്ങ​ൾ, അ​സാ​പ് കേ​ര​ള​യു​ടെ വി​ഴി​ഞ്ഞം ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

​ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഈ ​അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളാ​യ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഡാ​റ്റാ എ​ൻ​ട്രി വി​ത്ത്‌ ഓ​ഫീ​സ് ഓ​ട്ടോ​മാ​ഷ​ൻ, ബ്യൂ​ട്ടി തെ​റാ​പ്പി​സ്റ്റ്, ഹെ​യ​ർ സ്റ്റൈ​ലി​സ്റ്റ്, സെ​ൽ​ഫ് എം​പ്ലോ​യീ​ഡ് ടൈ​ല​ർ, വെ​യ​ർ​ഹൗ​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്നി​വ​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘ​ട​ന​വും ന​ട​ന്നു. പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്റ്റു​ഡ​ന്‍റ് കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും വീ​ശി​ഷ്ട്ട വ്യ​ക്തി​ക​ൾ നി​ർ​വ​ഹി​ച്ചു.​

യു​വ​ജ​ന നൈ​പു​ണ്യ ദി​ന​ത്തി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ണ്ട്‌ സ്കൂ​ൾ-കോ​ള​ജ് പാ​ഠ​ന​കാ​ല​ത്ത് കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ജി​ല്ല-​സം​സ്ഥാ​ന-​ദേ​ശീ​യ ത​ല​ങ്ങ ളിൽ വി​ജ​യം ക​ര​സ്ത​മാ​ക്കി​യ കു​ട്ടി​ക​ളെ ചടങ്ങിൽ ആ​ദ​രി​ച്ചു. അ​ദാ​നി സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് വി​ഴി​ഞ്ഞം സെ​ന്‍ററി​ലെ സ്റ്റാ​ഫ്‌ അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.