പ്രതികളെ വെറുതെ വിട്ടു
1575856
Tuesday, July 15, 2025 2:56 AM IST
നെടുമങ്ങാട്: പട്ടിക ജാതി വിഭാഗത്തിൽ പെട്ടവരുടെ വസ്തുവിൽ അതിക്രമിച്ചു കയറി വസ്തുവിൽ ഉള്ള ഫല വൃക്ഷങ്ങളും മറ്റും മുറിച്ചു മാറ്റി തടം വെട്ടി എന്നാരോപിച്ചു പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ കുറ്റക്കാരല്ല എന്ന് കണ്ടു നെടുമങ്ങാട് എസ് സി / എസ് ടി കോടതി ജഡ്ജ് എ ഷാജഹാൻ വെറുതെ വിട്ടു.
മഞ്ചാടിയിൽ താമസം ഷാഫി, സിറാജ്ജുദീൻ, രാമചന്ദ്രൻ, രാമചന്ദ്രൻ നായർ,, അൻവർ സാദത്ത്, ഗെoഗാധരൻ, അൻഷാദ്,നസീമ, ശോഭന എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഡിവൈഎസ്പി ആർ . പ്രതാപൻ നായർ, ഡിവൈഎസ്പി ആർ . ചന്ദ്രശേഖരൻ പിള്ള, ഡിവൈഎസ്പി, ടി അജിത് കുമാർ എന്നി വരാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പൂർത്തിയാക്കിയത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ. എം എ കാസിം, എസ് എസ്. ബിമൽ, അലിഫ്. കെ എസ് തുടങ്ങിയവർ ഹാജരായി.