കായിക പരിശീലകർക്ക് പരിശീലനം; രണ്ടാം ഘട്ടത്തിന് തുടക്കമായി
1576193
Wednesday, July 16, 2025 7:00 AM IST
തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് കൗണ്‍സിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന "കോച്ചസ് എംപവർമെന്റ് പ്രോഗ്രാം 2025’ ന്റെ രണ്ടാംഘട്ട പരിശീലനം തുടക്കമായി. സായി എൽഎൻസിപി റീജണൽ ഹെഡും പ്രിൻസിപ്പാളുമായ ഡോ. ജി. കിഷോർ രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയുടെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ധ്യാൻചന്ദ് അവാർഡ് ജേതാവും ലോക ബോക്സിംഗ് ചാന്പ്യനുമായ കെ.സി. ലേഖ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ദ്രോണാചാര്യ അവാർഡ് ജേതാവും ഇന്ത്യൻ അത് ലറ്റിക്സ് ചീഫ് കോച്ചുമായ രാധാകൃഷ്ണൻ നായർ, ഡോ. ആർ. നടരാജൻ ഐആർഎസ്, ഭാസ്കർ ചന്ദ്ര ഭട്ട്, ശ്രീധരൻ പ്രദീപ് കുമാർ, യശ്പാൽ സോളങ്കി, ഡോ. സദാനന്ദൻ, വി. അക്ഷയ് എന്നിവർ പങ്കെടുത്തു. ഡോ. സി.എസ്. പ്രദീപ്, ഡോ. പി.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.