എൻഎസ്എസ് പൊതുയോഗം
1575853
Tuesday, July 15, 2025 2:56 AM IST
വെഞ്ഞാറമൂട്: കോലിയക്കോട് 3979-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പൊതുയോഗവും , തെരഞ്ഞെടുപ്പും കോലിയക്കോട്ട് നടന്നു. മേഖല കൺവീനർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് താലൂക്ക് യൂണിയൻ സെക്രട്ടറി ബിജു, യൂണിയൻ ഇൻസ്പെക്ടർ മനോജ് തുടങ്ങിയവർ തെരഞ്ഞെടുപ്പിനു നേതൃത്വവും നൽകി. ഭാരവാഹികളായി കോലിയക്കോട് മുരളീകൃഷ്ണൻ -പ്രസിഡന്റ്, അഡ്വ. കോലിയക്കോട് എം അശോകകുമാർ - വൈസ് പ്രസിഡന്റ്, രാധാകൃഷ്ണൻ നായർ ക്രോസാനി - സെക്രട്ടറി, മുണ്ടക്കൽ അനിൽകുമാർ - ജോയിന്റ് സെക്രട്ടറി, അരുൺകുമാർ - ഖജാൻജി, ശ്രീകുമാർ, രാധാകൃഷ്ണൻ നായർ, കെ. ജയകുമാർ, ബീന, മണിക്കുട്ടൻ നായർ, നീതു - എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.