ഇൻസ്റ്റിറ്റ്യൂഷണൽ ട്വിന്നിംഗ് പരിപാടിക്കു തുടക്കമായി
1576204
Wednesday, July 16, 2025 7:06 AM IST
തിരുവല്ലം: തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ എംഎഡ് വിദ്യാർഥികൾക്കായി ഇഷ്ടം എന്ന പേരിൽ അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ട്വിന്നിംഗ് പ്രോഗ്രാമിന് വെള്ളായണി കാർഷിക കോളജിൽ തുടക്കമായി.
കാർഷിക കോളജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ നേതൃത്വത്തിലാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിപാടി നടത്തുന്നത്. തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ അസിസ്റ്റന്റ് പ്രഫ. ഡോ. വി.ആർ. രാഹുൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഡീൻ ഡോ. റോയ് സ്റ്റീഫൻ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡോ. സ്വപ്ന അലക്സ്, ഡോ. അലൻ തോമസ്, ഡോ. എം.എച്ച്. ഫൈസൽ, ഡോ. ബി. റാണി, ഡോ. എസ്. സജീന, വിദ്യാർഥി പ്രതിനിധി അതുൽ എന്നിവർ പ്രസംഗിച്ചു.