ബൈക്ക് മതിലിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1575738
Monday, July 14, 2025 10:35 PM IST
പൂവാർ: അമിത വേഗതയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് കയറി പരിക്കേറ്റ് യുവാവ് മരിച്ചു. നെയ്യാറ്റിൻകര മണലൂർ സിഎസ്ഐ പള്ളിക്ക് സമീപം പി. കെ. നിവാസിൽ ജയന്റെയും സുജയുടെയും മകൻ അഖിൽ (22) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി 11 ന് പൂവാർ തെറ്റിക്കാട് ഫയർ സ്റ്റേഷന് സമീപമായിരുന്നു അപകടം. ബൈക്ക് ഇടിച്ചുണ്ടായ വീഴ്ചയിൽ തല റോഡുവക്കിലെ സ്ലാബിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുക്കാരുടെ സഹായത്തോടെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഖിൽ എൽഎൽബി പഠനം കഴിഞ്ഞ് ഉപരി പഠനത്തിനായി തയ്യെറുക്കുകയായിരുന്നു. സുഹൃത്തി ന്റെ വീട്ടിൽ പോയ ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. പൂവാർ പോലീസ് കേസെടുത്തു. സഹോദരൻ അഭിജിത്ത്.