റാങ്ക് ജേതാവിനെ അനുമോദിച്ചു
1575715
Monday, July 14, 2025 7:11 AM IST
നെയ്യാറ്റിൻകര : എല്‍എല്‍ബി പരീക്ഷയില്‍ പത്താം റാങ്ക് നേടിയ ജി.എ. പൂജയെ നെയ്യാറ്റിന്‍കര അസോസിയേഷന് ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റ് (നാര്‍ഡ്) അനുമോദിച്ചു. ഡോ. ജി.ആര്. പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ നാര്‍ഡ് ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് അധ്യക്ഷനായി.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷംനാ ബീഗം പൂജയ്ക്ക് ഉപഹാരം സമ്മാനിച്ചു. നെയ്യാറ്റിൻകര നഗരസഭ പൊതു മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അജിതയുടെയും മുന്‍ കൗണ്‍സിലര്‍ ഗോപീകൃഷ്ണന്റെയും മകളാണ് പൂജ.