ഇടിഞ്ഞാർ ട്രൈബൽ എച്ച്എസ് മന്ദിരം ഉദ്ഘാടനം ചെയ്തു
1576201
Wednesday, July 16, 2025 7:06 AM IST
പാലോട്: ഇടിഞ്ഞാർ ട്രൈബൽ എച്ച്എസിൽ ബഡ്ജറ്റ് പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈന ദിൽഷാദ്, വികസന സമിതി അധ്യക്ഷൻ കലയപുരം അൻസാരി, വിദ്യാഭ്യാസ സമിതി അധ്യക്ഷൻ എം.എസ്. സിയാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന അജ്മൽ, വാർഡ് അംഗം ഭാസുരാംഗി, ഹെഡ്മിസ്ട്രസ് ജെസ്ലറ്റ് സേവ്യർ, വിവിധ രാഷ്ട്രീയ, വിദ്യാഭ്യാസ മേഖല പ്രതിനിധികൾ പങ്കെടുത്തു.