നേ​മം: അ​യ​ൽ സം​സ്ഥാ​ന​ത്തി​ൽ നി​ന്നും ട്രെ​യി​നി​ൽ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന അ​ഞ്ചുകി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി. ബീ​മാ​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ സു​ല്‍​ഫി​ക്ക​ര്‍ (64), നൗ​ഷാ​ദ് (38) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​രു​വ​രും ട്രെ യിൻ ഇറങ്ങിയശേ​ഷം ബ​സി​ല്‍ ക​യ​റി പ​ള്ളി​ച്ച​ലി​ല്‍ വ​ന്നി​റ​ങ്ങി ഇ​ട​പാ​ടു​കാ​രെ കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​റ​സ്റ്റ്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് സം​ഘം ഇ​വ​രെ പി​ന്‍​തു​ട​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് വി​പ​ണി​യി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.