യുവതിയെ വാഹനം ഇടിച്ച സംഭവത്തില്‍ പരാതി നല്കി
1575866
Tuesday, July 15, 2025 2:56 AM IST
പേരൂര്‍ക്കട: സ്കൂട്ടര്‍ യാത്രികയായ യുവതിയെ ഇടിച്ചിട്ടശേഷം വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ ഇവര്‍ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്കി. ഞായറാഴ്ച വൈകുന്നേരം ആറോടെ പട്ടത്തെ ജ്വല്ലറിക്കു മുന്നിലായിരുന്നു അപകടം. കരുമം സ്വദേശിനി ദീപ്തി (36) ക്കാണ് വീഴ്ചയില്‍ പരിക്കേറ്റത്.
പട്ടം സിഗ്നല്‍ പോയിന്റിനും പ്ലാമൂടിനും ഇടയ്ക്കായിരുന്നു സംഭവം. പ്ലാമൂട് ഇറക്കം ഇറങ്ങുന്നതിനിടെ സ്കൂട്ടറില്‍ വാഹനം ഇടിച്ചതോടെ ഇവര്‍ നിലത്തുവീണു. അപകടത്തെത്തുടര്‍ന്ന് റോഡിലേക്കു വീണ് പേടിച്ചുപോയ ഇവരെ സമീപത്തുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്. ഒരു ആംബുലന്‍സാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. വീഴ്ചയില്‍ ശരീരമാകെ പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.