ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി
1575859
Tuesday, July 15, 2025 2:56 AM IST
നെയ്യാറ്റിന്‍കര: കമുകിൻകോട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ "ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്കു തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളും അധ്യാപകരും സംയുക്തമായി സ്കൂൾ അങ്കണത്തിൽ പച്ചക്കറികള്‍ക്കു പുറമേ പൂക്കളും കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യും.
അതിയന്നൂർ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സാം ജോസ് അധ്യക്ഷനായി. പ്രിൻസിപ്പൽ യേശുദാസ്, ഹെഡ്മിസ്ട്രസ് ജയശ്രീ, കോ-ഓർഡിനേറ്റർ ക്രിസ്റ്റിൻ ജോസ്, സിസ്റ്റർ സ്റ്റെല്ല എന്നിവർ പ്രസംഗിച്ചു.