കരകുളത്ത് ഡ്രോണ്‍ സ്പ്രേയിംഗ്
1576197
Wednesday, July 16, 2025 7:06 AM IST
നെടുമങ്ങാട്: കരകുളം പഞ്ചായത്തിലെ മുക്കോല, കിഴക്കേല വാര്‍ഡുകളില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിളകള്‍ക്ക് ഡ്രോണ്‍ വഴി പ്രതിരോധമരുന്നുകളും മൂലകങ്ങളും തളിച്ചു. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് വിഭാഗം നടത്തുന്ന നവീന പദ്ധതിയാണിത്. രണ്ടുമാസം പ്രായമുള്ള നേന്ത്രവാഴയിലാണ് മൂലകങ്ങളും വളങ്ങളും തളിച്ചത്.
"നെക്സ്റ്റ് ലീപ്' എന്ന കമ്പനിയുടെ ആധുനിക ഡ്രോണ്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വെള്ളനാട് മിത്രനികേതനാണ് നേതൃത്വം നല്‍കുന്നത്. കെ.വി.കെ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് വിദഗ്ധ ജി.ചിത്ര, കര്‍ഷകര്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അശ്വതി എന്നിവര്‍ സംസാരിച്ചു.