കാപ്പാനിയമ ലംഘനം; പ്രതി പിടിയില്‍
1576206
Wednesday, July 16, 2025 7:06 AM IST
പേരൂര്‍ക്കട: കാപ്പാനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഒരാളെ കോന്റോൺമെന്റ് പോലീസ് പിടികൂടി. തമ്പാനൂര്‍ രാജാജി നഗര്‍ ഫ്ളാറ്റ് നമ്പര്‍ 460-ല്‍ ബ്രൂസിലി വിനോദ് എന്നുവിളിക്കുന്ന വിനോദ് (40) ആണ് അറസ്റ്റിലായത്.
നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടുവന്നതോടെയാണ് ഇയാള്‍ക്കെതിരേ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഗുണ്ടനിയമം പ്രയോഗിക്കുന്നത്. ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിനോദ് കാപ്പനിയമം ലംഘിക്കുകയായിരുന്നു. ആറുമാസത്തേക്കു ക്രിമിനല്‍ക്കേസുകളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും കന്റോൺമെന്റ് സ്റ്റേഷനില്‍ ഹാജരാകണമെന്നുള്ള കോടതിയുടെ ഉത്തരവ് പാലിക്കാതെ വന്നതോടെയാണ് ഇയാളെ വീണ്ടും പോലീസ് പിടികൂടിയത്.