പട്ടം താണുപിള്ളയുടെ ജന്മവാർഷികം ആഘോഷിച്ചു
1576210
Wednesday, July 16, 2025 7:06 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യസമര നായകനും ഭരണഘടനാ നിർമാണ സഭാംഗവും കേരള മുഖ്യമന്ത്രിയും ആയിരുന്ന പട്ടം താണുപിള്ളയുടെ 140-ാം ജയന്തി ആഘോഷങ്ങൾ പാളയത്തെ പ്രതിമയ്ക്ക് മുന്നിൽ കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാൻ ഡോ. കെ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു.
നിയമസഭാ മുൻ സ്പീക്കർ എം. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പട്ടംതാണുപിള്ളയുടെ മൂന്നും നാലും തലമുറകളിൽപ്പെട്ട സേതുക്കുട്ടി രമാദേവി, ഗോപകുമാർ, ശിവകുമാർ, നിരഞ്ചൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ടി. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, കരുംകുളം രാധാകൃഷ്ണൻ, മുട്ടട രാജേന്ദ്രൻ, എം.കെ. റഹ്മാൻ, സജു അമർദാസ്, കടകംപള്ളി ഹരിദാസ്, ജോൺസൺ ജോസഫ്, ചെറുവയ് ക്കൽ പത്മകുമാർ, വി. മുത്തു കൃഷ്ണൻ, ജെ.എസ്. അഖിൽ, രാജേന്ദ്രബാബു ഇടവക്കോ ട് അശോകൻ, തിരുവല്ലം പ്രസാദ് എന്നിവർ സംബന്ധിച്ചു.