കാമരാമരാജ് ജയന്തി ആഘോഷം
1576199
Wednesday, July 16, 2025 7:06 AM IST
പാറശാല: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 122-ാമത് കാമരാമരാജ് ജയന്തി ആഘോഷം നടത്തി. പ്രസിഡന്റ് ജെ.കെ. ജസ്റ്റിന് രാജ അധ്യതവഹിച്ചു. മുന്‍ എംഎല്‍എ എ.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വില്‍ഫ്രെഡ് രാജ്, പാറശാല സുധാകരന്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോണ്‍, സുരേന്ദ്രന്, ലിജിത്ത് വിന്‍സര്‍, സ്റ്റീഫന്‍, ജോയ്, രാജേന്ദ്രപ്രസാദ്, സുനില്‍, അനില്‍, വിജയകുമാര്‍, സുരേഷ്, സെയ്ദലി, ലെസ്റിന്രാജ്, മല്ലിക, മുരുകന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാറശാല ജംഗ്ഷനില്കാമരാജ് നാടാരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.