ഇ-മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം
1576202
Wednesday, July 16, 2025 7:06 AM IST
നെയ്യാറ്റിന്‍കര : മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് യൂസർ ഫീ നൽകാത്ത വ്യക്തികൾക്കെതിരെ പുതിയ നിയമ ഭേദഗതി അനുസരിച്ചുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും ഫീസ് നൽകാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കില്ലെന്നും മന്ത്രി എം.ബി രാജേഷ്. ഇ-മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിന്‍കര നഗരസഭയുടെ അമരവിള ആര്‍ആര്‍എഫിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കെ. ആൻസലൻ എംഎൽഎ അധ്യക്ഷനായി. എൽഎസ്ജിഡി സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ കാമ്പയിൻ വിശദീകരണവും സികെസിഎൽ മാനേജിംഗ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ വിഷയാവതരണവും നടത്തി. നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ഷിബു, എൻ.കെ. അനിതകുമാരി, ജെ. ജോസ് ഫ്രാങ്ക്ളിൻ, ആർ. അജിത, ഡോ. എം.എ. സാദത്ത്, കൗൺസിലർമാരായ എം. ഷിബുരാജ് കൃഷ്ണ, കെ. സുരേഷ്, സിപിഎം ഏരിയ സെക്രട്ടറി ടി. ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ജി.എൻ. ശ്രീകുമാരൻ എന്നിവര്‍ സംബന്ധിച്ചു.