തെരുവുനായ ആക്രമണം; രണ്ടുപേർക്കു പരിക്കേറ്റു
1575867
Tuesday, July 15, 2025 2:56 AM IST
വെമ്പായം: വെമ്പായം പഞ്ചായത്തിലെ തേക്കടയിൽ തെരുവ് നായയുടെ ആ ക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. രാവിലെ പ്രഭാത നമസ്കാരത്തിനായി പള്ളിയിൽ പോയവരെയാണു നായ ആക്രമിച്ചത്. പ്രദേശവാസികളായ അബ്ദുൽ അസീസ് (65), നാസർ (60) എന്നിവർക്കാണ് പരിക്കേറ്റത്.
കൈക്കും കാലിനും സാരമായി പരിക്കേറ്റ ഇരുവരെയുംതിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ തെരുവുനായുടെ ശല്യം ഏറെ നാളായി രൂക്ഷമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുട്ടികളെ ഉൾപ്പെടെ ഇവിടെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ച സംഭവം മുമ്പും നടന്നിട്ടുണ്ട്. തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.