തി​രു​വ​ന​ന്ത​പു​രം: സ​ഭ​യു​ടെ വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളോ​ടു​ള്ള കൂ​റും ആ​ത്മ നേ​ട്ട​ത്തി​നാ​യു​ള്ള അ​ച​ഞ്ച​ല​മാ​യ സ​മ​ർ​പ്പ​ണ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ച​ട​ങ്ങി​ൽ ആ​ഗോ​ള ര​ക്ഷാ​സൈ​ന്യ​സ​ഭ​യു​ടെ മ​ല​യാ​ള മ​ണ്ണി​ലെ (ഇ​ന്ത്യാ സൗ​ത്ത് വെ​സ്റ്റേ​ണ്‍ ടെ​റി​ട്ട​റി) പു​തി​യ ടെ​റി​ട്ടോ​റി​യ​ൽ ക​മാ​ൻ​ഡ​ർ കേ​ണ​ൽ പ്ര​കാ​ശ് ച​ന്ദ്ര പ്ര​ധാ​ൻ, വ​നി​താ ശു​ശ്രൂ​ഷ​ക​ളു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ റാ​ണി ഫൂ​ല പ്ര​ധാ​ൻ എ​ന്നി​വ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ന​ട​ന്നു.

ക​വ​ടി​യാ​ർ ക​മ്മീ​ഷ​ണ​ർ പി ​ഇ ജോ​ർ​ജ്, മെ​മ്മോ​റി​യ​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​മ്മീ​ഷ​ണ​ർ വി​ൽ​ഫ്ര​ഡ് വ​ർ​ഗീ​സും ക​മ്മീ​ഷ​ണ​ർ പ്രേ​മാ വി​ൽ​ഫ്ര​ഡും ചേ​ർ​ന്നാ​ണു സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ച​ത്. മു​ഖ്യ​കാ​ര്യ​ദ​ർ​ശി ലെ​ഫ്.​ കേ​ണ​ൽ ജേ​ക്ക​ബ് ജോ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. ശു​ശ്രൂ​ഷ​യ്ക്കാ​യി എ​ത്തി​ച്ചേ​ർ​ന്ന പു​തി​യ സം​സ്ഥാ​ന നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ച് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.

ക​മ്മീ​ഷ​ണ​ർ എം​സി ജെ​യിം​സി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച​ത്. മു​ഖ്യ കാ​ര്യ​ദ​ർ​ശി ലെ​ഫ്.​ കേ​ണ​ൽ ജേ​ക്ക​ബ് ജോ​സ​ഫ് പു​തി​യ നേ​തൃ​ത്വ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി.
സാ​ൽ​വേ​ഷ​ൻ ആ​ർ​മി ജ​ന​റ​ൽ ലി​ൻ​ഡ​ൻ ബ​ക്കിം​ഗ്ഹാ​മി​ന്‍റെ സ​ന്ദേ​ശം ച​ട​ങ്ങി​ൽ ക​മ്മീ​ഷ​ണ​ർ വി​ൽ​ഫ്ര​ഡ് വ​ർ​ഗീ​സ് വാ​യി​ച്ചു. മേ​ജ​ർ ആ​ശ ജ​സ്റ്റി​ൻ, ലെ​ഫ്.​കേ​ണ​ൽ ഡേ​വി​ഡ്സ​ണ്‍ വ​ർ​ഗീ​സ്, ജൂ​നി കോ​ശി മ​റി​യം, ശ്യം ​അ​രു​വി​ക്ക​ര, പോ​ൾ രാ​ജ് കു​മാ​ർ, ലെ​ഫ്.​കേ​ണ​ൽ ജോ​സ് പി ​മാ​ത്യു, ലെ​ഫ്.​കേ​ണ​ൽ സ​ജൂ ഡാ​നി​യേ​ൽ, ലെ​ഫ്.​കേ​ണ​ൽ സി.​ജെ ബെ​ന്നി മോ​ൻ, ലെ​ഫ്.​ കേ​ണ​ൽ എ​ൻ ഡി ​ജോ​ഷ്വാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന മു​ഖ്യ​സ്ഥാ​ന​ത്തെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ ടിം ​ബ്ര​ൽ ഡി​സ്പ്ലേ അ​വ​ത​രി​പ്പി​ച്ചു. കേ​ണ​ൽ റാ​ണി ഫൂ​ലെ പ്ര​ധാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.​കേ​ണ​ൽ പ്ര​കാ​ശ് ച​ന്ദ്ര പ്ര​ധാ​ൻ തി​രു​വ​ച​ന സ​ന്ദേ​ശം ന​ൽ​കി. ലെ​ഫ്.​കേ​ണ​ൽ സോ​ണി​യാ ജേ​ക്ക​ബ് സ​മ​ർ​പ്പ​ണ ഗാ​നം ന​യി​ച്ചു. സം​സ്ഥാ​നാ​ധി​പ​ൻ കേ​ണ​ൽ പ്ര​കാ​ശ് ച​ന്ദ്ര പ്ര​ധാ​ൻ ആ​ശീ​ർ​വ​ദി​ച്ചു.