അഴീക്കോട് ജന്മശതാബ്ദി
1564844
Wednesday, June 4, 2025 7:25 AM IST
നേമം: ഡോ. സുകുമാർ അഴീ ക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജന്മശതാബ്ദി ആഘോഷവും ലഹരി വിരുദ്ധ ബോധവത്കരണവും നടത്തി. പ്രസിഡന്റ് ശാസ്താംതല സഹദേവന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐഎസ് ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് ഉദ്ഘാടനം ചെയ്തു.
മുൻ എംഎൽഎ പിരപ്പൻകോട് മുരളി, മുൻ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡോ. പി.കെ. ശ്രീകുമാർ, ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ, ജി.വി. ദാസ്, എസ്. ദിനേശ് നായർ എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഡോ. എസ്. സോമനാഥ് ഉപഹാരങ്ങൾ സമ്മാനിച്ചു.