യുവതിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ
1564838
Wednesday, June 4, 2025 7:20 AM IST
മെഡിക്കൽ കോളജ്: യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി എഴുമറ്റൂർ ചാലപ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ പി.എസ് നിധിൻ കൃഷ്ണ (19) യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ സെന്റ് മേരീസ് ലെയിനിലായി രുന്നു സംഭവം.
കുളിമുറിക്ക് മുകളിൽ മൊബൈൽ ഫോൺ കണ്ടെത്തിയതോടെ യുവതി ഇത് പിടിച്ചു വാങ്ങി ദൃശ്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിധിൻ കൃഷ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.