മുങ്ങിയ എൽസ കപ്പലിനെതിരേ കേസെടുക്കണമെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
1565045
Thursday, June 5, 2025 6:44 AM IST
തിരുവനന്തപുരം: മുങ്ങിയ എംഎസ്സി എൽസ-3 കപ്പലിന്റെ കന്പനിക്കെതിരേ സംസ്ഥാന സർക്കാർ കേസ് എടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ്.
മുങ്ങിയ കപ്പലും കണ്ടെയ്നറുകളും തീരക്കടലിലും കരയിലും കിടക്കുന്നതു കാരണം മത്സ്യത്തൊഴിലാളികൾക്കു മത്സ്യബന്ധനത്തിനു പോകാൻ തടസമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരെ നടപടിയെടുക്കാനും പരിഹാരം കണ്ടെത്താനും സംസ്ഥാന സർക്കാർ എന്തേ വൈകുന്നത്.
മത്സ്യതൊഴിലാളികൾ ഇപ്പോൾ നേരിടുന്ന തൊഴിൽ നഷ്ടവും മറ്റു ഉപകരണങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയും കപ്പൽ കന്പനിയിൽ നിന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെട്ടു വാങ്ങിക്കൊടുക്കാനുള്ള നടപടി ഉണ്ടാകണമെന്നും സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
photo:
തിരുവനന്തപുരം വേളി പൊഴിമുഖത്ത് അടിഞ്ഞ എൽസ കപ്പലിലെ കണ്ടെയ്നറുകളിലെ പ്ലാസ്റ്റിക് തരികൾ ശേഖരിച്ച് മാറ്റാൻ ശ്രമിക്കുന്ന ഗുജറാത്തിലെ സ്വകാര്യ കമ്പിനിയുടെ തൊഴിലാളികൾ. - ടി.സി. ഷിജുമോൻ.