പാ​ലോ​ട്: കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ക​രി​മ​ൺ​കോ​ട് ടി​ബി​ജി ജം​ഗ്ഷ​നി​ൽ ബ്ലോ​ക്ക് ന​മ്പ​ർ ര​ണ്ട് ആ​ല​യി​ൽ ഉ​ല്ലാ​സി( 49)നാ​ണു പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം തെ​ങ്കാ​ശി പാ​ത​യി​ൽ ഇ​ല​വു​പാ​ലം സ്വാ​മി ന​ഗ​റി​നു സ​മീ​പ​ത്ത് ഉ​ല്ലാ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന ടൂ​വീ​ല​റി​ൽ കാ​ട്ടു​പ​ന്നി വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ ഉ​ല്ലാ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പോ​ത്തി​ന്‍റെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.