പെരുങ്കടവിള ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിൽ പ്രവേശനോത്സവം
1564836
Wednesday, June 4, 2025 7:20 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ സചിത്ര അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുഷ ജയന്, പഞ്ചായത്ത് അംഗങ്ങളായ മധു, സചിത്ര, ധന്യ പി. നായര്‍, അസിസ്റ്റന്റ് സെക്രട്ടറി ശിവകുമാര്‍, പിടിഎ പ്രസിഡന്റ് എന്‍. രാജു, സ്പെഷല്‍ എഡ്യൂക്കേറ്റര്‍ സിമി സോമന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് ബഡ്സ് ജീവനക്കാരെ ആദരിച്ചു.
കുട്ടികള്‍ക്ക് പാല്, മുട്ട, പച്ചക്കറി, സ്പോര്‍ട്സ് കിറ്റ്, ഐഡന്റിറ്റി കാര്‍ഡ്, പഠനോപകരണങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുകയും അഗ്രി തെറാപ്പി, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി വര്‍ക്ക് ബുക്ക് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ രക്ഷകര്‍ത്താക്കള്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.