പ്രവേശനോത്സവം സംഘടിപ്പിച്ചു
1565059
Thursday, June 5, 2025 6:54 AM IST
ആറ്റിങ്ങൽ: കുന്നുവാരം യുപി സ്കൂളിലെ പ്രീപ്രൈമറി വിഭാഗം പ്രവേശനോത്സവം ആറ്റിങ്ങൽ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ്. ഷീജ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗവ. എൽപിഎസ് പ്രഥമാധ്യാപകൻ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ശശിധരനായർ അധ്യക്ഷനായി. മുൻ പ്രധാനാധ്യാപകൻ മധു, പിടിഎ വൈസ് പ്രസിഡന്റ് അപർണയും എന്നിവർ ആശംസയർപ്പിച്ചു. അധ്യാപിക ഷീജു നന്ദി പറഞ്ഞു. പ്രീ പ്രൈമറി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി
കിളിമാനൂർ: വാമനപുരം യുപി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ പി. ബിനിത കുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്.ആർ. രജികുമാർ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മാസ്റ്റർ എ. ഹാഷിം സ്വാഗതം പറഞ്ഞു. രാജീവ് പി. നായർ, വി. എസ്. അശോക്, സാബു ലക്ഷ്മൺ, ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.