വെ​ള്ള​റ​ട: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു പ​ര​മ്പ​രാ​ഗ​ത​വ്യ​വ​സാ​യ​ങ്ങ​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സോ​ഷ്യ​ല്‍ വെ​ല്‍​ഫ​യ​ര്‍ മി​ഷ​ന്‍, നാ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ഡി​സൈ​ന്‍​മാ​റ്റ് നി​ര്‍​മാ​ണ പ​ദ്ധ​തി വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​നാ​ട് വാ​ര്‍​ഡി​ല്‍ ആ​രം​ഭി​ച്ചു.

പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ഷൈ​ന്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെ​മ്പ​ര്‍ എ. ​ശ്രീ​ക​ല അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സോ​ഷ്യ​ല്‍ വെ​ല്‍​ഫ​യ​ര്‍ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജെ. ​തു​ള​സീ​ധ​ര​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ധ​കു​മാ​രി, ലി​ജി, ടി. ​ബീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.