എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞത്ത്
1564513
Tuesday, June 3, 2025 6:13 AM IST
വിഴിഞ്ഞം: ലോകത്തെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എംഎസ്്സി ഐറീന ഇന്ന് വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിടും. നാളെയോ മറ്റന്നാളോ വാർഫിൽ അടുക്കും.
സിംഗപ്പൂരിൽ നിന്ന് വിഴിഞ്ഞടുത്ത് ദൗത്യം പൂർത്തിയാക്കി യൂറോപ്പിലേക്ക് മടങ്ങും.രണ്ട് വർഷം മുൻപ് നിർമിച്ച് ലൈബീരിയൻ രജിസ്ട്രേഷനുള്ള ഐ റീന അൾട്രാ ലാർജ് കണ്ടെയ്നർ വിഭാഗത്തിൽപ്പെട്ടതാണ്. എംഎസ്സി യുടെ പ്രധാന കപ്പൽ റൂട്ടായ ഏഷ്യ- യൂറോപ്പ് സർവ്വിസിലെ പ്രധാനിയാണ് ഐറീന.കപ്പലിനെ നയിക്കുന്നത് മലയാളിയും തൃശൂർ സ്വദേശിയുമായ ക്യാപ്റ്റൻ വിലി ആന്റണി എന്ന പ്രത്യേകതയുമുണ്ട് .
ആദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ കപ്പലുമായി വിലി ആന്റണി സ്വന്തം രാജ്യത്തേക്ക് വരുന്നത്. '400 മീറ്റർ നീളവും 62 മീറ്റർ വീതിയും വിഴിഞ്ഞത്ത് വരുമ്പോൾ 16.2 മീറ്റർ ആഴവും കപ്പലിനുണ്ടാവും.
24,346 കണ്ടെയ്നർ വഹിക്കാനുള്ള ശേഷിയുമുണ്ട് ഐറീനയ്ക്ക് സൗത്ത് ഏഷ്യൻ പോർട്ടിലേക്ക് ആദ്യമായാണ് വരവ്. ദുബായ്, കൊളംബോ പോർട്ടുകളിൽ പോലും അടുക്കാത്ത ഐറീനക്ക് വിഴിഞ്ഞം തുറമുഖത്ത് സുഗമമായി വന്ന് മടങ്ങാം.