നിഡ്സ് ആരോഗ്യ പരിപാലന മദ്യവർജന കമ്മീഷൻ പരിസ്ഥിതിദിനം ആഘോഷിച്ചു
1565317
Friday, June 6, 2025 6:48 AM IST
നെയ്യാറ്റിൻകര: ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജന കമ്മീഷന്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോൺ. വിൻസന്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു.
രൂപത ശുശ്രൂഷ കോ- ഓഡിനേറ്റർ മോൺ. വി.പി. ജോസ്, കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ്, വത്സല ബാബു, അൽഫോൻസ ആന്റിൽസ്, വാർഡ് കൗൺസിലർ അനിത, യൂണിറ്റ് സെക്രട്ടറി രൂപത പ്രതിനിധി ശശിധരൻ, ആനിമേറ്റർ ബീന കുമാരി, ഷീബ, അജിത എന്നിവർ സംസാരിച്ചു. ഫലവൃക്ഷ തൈ നടുകയും വിതരണം ചെയ്യുകയും ചെയ്തു.
"പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ ക്ലാസ് നയിച്ചു. ഫെറോന യൂണിറ്റ് തലങ്ങളിൽ കമ്മീഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.