തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച കേ​സി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ഇ​ഞ്ചി പു​ല്ലു​വി​ള വീ​ട്ടി​ൽ ത​ങ്കു മ​ക​ൻ പ്ര​മോ​ദി (33) നു ​മൂ​ന്നു വ​ർ​ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും.

ചെ​ന്പൂ​ര് റോ​ഡി​ൽ പൊ​ന്ന​ന്പി ജം​ഗ്ഷ​നു സ​മീ​പം എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണു ബൈ​ക്ക് ഓ​ടി​ച്ചു വ​ന്ന പ്ര​മോ​ദി​ൽ നി​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി അ​ഞ്ച് - ജ​ഡ്ജ് സി​ജു ഷേ​ക്കാ​ണു ശി​ക്ഷ വി​ധി​ച്ച​ത്.