നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു
1564835
Wednesday, June 4, 2025 7:20 AM IST
നെടുമങ്ങാട് : നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു.ഇന്നലെ രാവിലെ 10ന് നെടുമങ്ങാട് വാളിക്കോടിനു സമീപമാണ് റോഡ് വക്കിലെ വീടിന്റെ ഗേറ്റും ചുറ്റുമതിലും തകർത്ത കാർ തലകീഴായി മറിഞ്ഞത്. കാർ തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് ഭാഗത്തേക്കു വരികയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു ദൃക്സാക്ഷികൾ പറയുന്നു. കാറിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെയുള്ളവർക്കു നിസാര പരിക്കുപറ്റി. വേങ്കവിളയിലെ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.