വികസിത് കൃഷി സങ്കല്പ് അഭിയാന് കാന്പയിൻ
1565057
Thursday, June 5, 2025 6:54 AM IST
വെള്ളറട: വികസിത് കൃഷി സങ്കല്പ് അഭിയാന് പദ്ധതിയുമായി ബന്ധപ്പെട്ട് അമ്പൂരി കൃഷി ഭവനില്‍ നടത്തിയ കാന്പയിൻ പുഞ്ചായത്ത് പ്രസിഡന്റ് വത്സലാ രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി അധ്യക്ഷത വഹിച്ചു.
മത്സ്യകൃഷി, മണ്ണ് അറിഞ്ഞുള്ള വളപ്രയോഗം, കാര്‍ഷിക യന്ത്രങ്ങള്‍, മൂല്യ വർധനവിന്റെ പ്രാധാന്യം, കേന്ദ്ര സർക്കാർ പദ്ധതികൾ, നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസുകള്‍ നടത്തി.
ഐസിഎആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് കൃഷ്ണ സുകുമാരന്‍, കെഎയു അസിസ്റ്റന്റ് പ്രഫസര്‍ ഡോ: കിരണ്‍ കാര്‍ത്തിക് രാജ്, ഐസിഎആര്‍ കെവികെ മിത്രാനികേതന് എന്‍ജിനീയര്‍ ജി. ചിത്ര,
ഐസിഎആര്‍ കെവികെ മിത്രാനികേതന് എസ്എംഎസ് ഡോ. ഐ. ദേവിക, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബിനോയ്, ജയന്, കൃഷി ഓഫീസര്‍ എസ്. വിജയകുമാരന്‍, കൃഷി അസിസ്റ്റന്റുമാരായ പി. ഷാജി കുമാര്‍, എസ്. ബിനുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.